HHHH

PAGES

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Latest News

2014, ജൂലൈ 16, ബുധനാഴ്‌ച

Hand books for STD I, III, V & VII


പാഠ്യപദ്ധതി പരിഷ്ക്കരണത്തിന്റെ ഭാഗമായി വര്ഷം അഞ്ചു ക്ലാസുകളിലെ പാഠപുസ്തകങ്ങള്ക്കാണ് മാറ്റമുള്ളത്. വിദ്യാഭ്യാസ അവകാശനിയമപ്രകാരം സംസ്ഥാനങ്ങളിലെ പഠനനിലവാരം ഉയര്ത്തുന്നതിനു വേണ്ടി പാഠ്യപദ്ധതി പരിഷ്ക്കരിക്കണമെന്ന കേന്ദ്രസര്ക്കാരിന്റെ നിര്ദ്ദേശപ്രകാരമാണ് മാറ്റം. അതിന്പ്രകാരം 1, 3, 5, 7 ക്ലാസുകളിലും പ്ലസ് വണ് ക്ലാസിലുമാണ് വര്ഷം പാഠപുസ്തകങ്ങള്ക്ക് മാറ്റമുള്ളത്. ഇത്തരം സാഹചര്യങ്ങളില് പുതിയ പാഠപുസ്തകത്തിന്റെ സമീപനരീതികള് പരിചയപ്പെടുന്നതിന് എപ്പോഴും അധ്യാപകരെ സഹായിക്കുന്നത് അധ്യാപകസഹായികള് (Handbooks) ആയിരിക്കും. വര്ഷം എസ്.സി..ആര്.ടി അധ്യാപകസഹായികളുടെ ആദ്യ 2 യൂണിറ്റുകളുടെ പി.ഡി.എഫുകള് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയുടെ ലിങ്കുകള് ചുവടെ നല്കിയിരിക്കുന്നു. അതില് നിന്നും 1,3,5,7 ക്ലാസുകളിലെ നിങ്ങള്ക്കാവശ്യമുള്ള വിഷയങ്ങളുടെ അധ്യാപകസഹായികളുടെ ആദ്യ രണ്ട് യൂണിറ്റുകള് ഡൗണ്ലോഡ് ചെയ്തെടുക്കാം. 

ഒന്നാം ക്ലാസില് ഗണിതം, മലയാളം എന്നിവയ്ക്ക് വ്യത്യസ്ത പാഠപുസ്തകങ്ങളാണ് ഇത്തവണയുള്ളത്. എല്.പി ക്ലാസുകളില് വച്ചുതന്നെ കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനുള്ള രണ്ട്, നാല് ക്ലാസുകളിലെ സിലബസില് കാണാന് കഴിയും. ഓരോ പാഠഭാഗം പിന്നിടുമ്പോഴും പഠിതാവ് നേടിയ ശേഷികള് പരിശോധിക്കാനുള്ള സംവിധാനങ്ങള് പുതിയ സിലബസില് ഉണ്ട്. കുട്ടികളുടെ കലാ, കായിക ശേഷികള് മെച്ചപ്പെടുത്തുന്നതിന് അനുയോജ്യമായ വിദ്യാഭ്യാസം നല്കുന്നതിനുള്ള ചുവടുവെയ്പുകളും ഇതില് കാണാന് കഴിയും. നൃത്തം, നാടക, ചലച്ചിത്ര മേഖലകളെക്കുറിച്ച് ഗുണപരമായ അറിവ് നല്കുന്നതിനും പുതിയ കരിക്കുലത്തില് ലക്ഷ്യമുണ്ട്. 

പാഠപുസ്തകങ്ങള് പഠനത്തിനായുള്ള ഒരു ഉപകരണം മാത്രമായാണ് മാറിയ സമീപനരീതിയില് വിഭാവനം ചെയ്തിരിക്കുന്നത്. പഠനത്തിനായി പുസ്തകത്തിന് പുറമെ കൂടുതല് അറിവ് നേടുന്നതിനായി ഇതര മാര്ഗങ്ങളെ ആശ്രയിക്കാന് കുട്ടികളെ പര്യാപ്തരാക്കാനുള്ള വഴികാട്ടലുകളും പുതിയ സിലബസില് ഉള്ക്കൊള്ളിച്ചിട്ടുണ്ട്. അധ്യാപകസഹായിയിലെ പലവിവരങ്ങളും കുട്ടിക്ക് ടെക്സ്റ്റ് പുസ്തകങ്ങളിലൂടെ തന്നെ ലഭിക്കുന്നുണ്ടെന്നുള്ളതും പുതിയ മാറ്റത്തിന്റെ ഭാഗമാണ്. ഇവ പി.ഡി.എഫ് രൂപേണ പ്രസിദ്ധീകരിച്ചതു കൊണ്ടു തന്നെ ഇത്തവണ അധ്യാപകസഹായികള് അധ്യാപകര്ക്കു മാത്രമല്ല, രക്ഷിതാക്കള്ക്കും ഉപകാരപ്രദമാകുമെന്നു തീര്ച്ച. 

    
STANADRD
CHAPTER 1
CHAPTER 2
1


3
5
Kannada AT
Malayalam AT
7
Kannada AT
 Urdu

അഭിപ്രായങ്ങളൊന്നുമില്ല: